തിരൂരങ്ങാടി മുനിസിപ്പൽ അബുദാബി കെഎംസിസി കമ്മിറ്റി ഇഫ്താർ സംഗമവും നേതാക്കൾക്ക് സ്വീകരണവും നൽകി.
തിരൂരങ്ങാടി മുനിസിപ്പൽ അബുദാബി കെഎംസിസി കമ്മിറ്റി ഇഫ്താർ സംഗമവും നേതാക്കൾക്ക് സ്വീകരണവും നൽകി.
അബുദാബി: അബുദാബി KMCC തിരൂരങ്ങാടി മുനിസിപ്പൽ കമ്മറ്റി ഇഫ്താർ സംഗമവും ഫാമിലി മീറ്റും നേതക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശുകൂറലി കല്ലിങ്ങൽ, അബുദാബി കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ ഹംസകോയ, അബുദാബി കെഎംസിസി തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ഈ വി ഇസ്മായിൽ, യൂസുഫ് മുക്കൻ തുടങ്ങിയ നേതാക്കൾക്കാണ് സ്വീകരണം നൽകിയത്.
അബുദാബി ഹൗസ് ബോട്ട് റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹാരിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ചെമ്മാട് അധ്യക്ഷനായിരുന്നു. സുഹൈൽ ഹുദവി, ആഷിക് പുതുപറമ്പ്, നൗഫൽ കോഴിചെന തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാൽമി പരപ്പനങ്ങാടി, കുഞ്ഞിപ്പ മോങ്ങം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
അശ്റഫ് ഒള്ളക്കൻ സ്വഗതം പറഞ്ഞ ചടങ്ങിന് ഇസ്മാഈൽ ഹുദവി നന്ദി പ്രകാശിപ്പിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home