മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി .മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് ലിജി മാനസികമായി ഏറെ വിഷമത്തിലായിരുന്നു.ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയപ്പോള്‍ ലിജിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബന്ധുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്.
Labels: iduki, kerala news, suicide
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home