Thursday, March 16, 2023

കോവിഡ് രോഗബാധയില്‍ വര്‍ധന; കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം


കോവിഡ് രോഗബാധയില്‍ വര്‍ധന; കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.  കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ്  കേന്ദ്ര ആരോഗ്യ സെക്രട്ടറി ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ പറയുന്നു.

ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്നും ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞു. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
700 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചതായാണ് വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്ക്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home